വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന പു​ന​രു​പ​യോ​ഗ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന്
Saturday, December 10, 2022 12:16 AM IST
കൂ​രാ​ച്ചു​ണ്ട്: വ​ഴി​യോ​ര​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന പു​ന​രു​പ​യോ​ഗ പ്ലാ​സ്റ്റി​ക്കി​ൽ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ക​ച്ച​വ​ട​ക്കാ​രാ​ണ് ഇ​ത്ത​രം പ്ലാ​സ്റ്റി​ക് ക​സേ​ര​ക​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വ​ഴി​യോ​ര​ത്ത് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.
അ​ല​ർ​ജി അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, സ​ണ്ണി എ​മ്പ്ര​യി​ൽ, റ​സാ​ഖ് കാ​യ​ലാ​ട്ടു​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​യി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു

ച​ക്കി​ട്ട​പാ​റ: ബി​പി​എ​ഡ് സെ​ന്‍റ​റി​ലേ​ക്ക് ക്രി​ക്ക​റ്റ്, ഹാ​ൻ​ഡ്ബോ​ൾ, വോ​ളീ​ബോ​ൾ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള കാ​യി​ക അ​ധ്യാ​പ​ക​രെ മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 14 ന് ​രാ​വി​ലെ പ​ത്തി​ന് കോ​ള​ജി​ൽ എ​ത്തി​ച്ചേ​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക ഫോ​ൺ: 8590198089