പ​ട​ത്തു​ക​ട​വ് സ്കൂ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, December 8, 2022 11:56 PM IST
പ​ട​ത്തു​ക​ട​വ്: ച​ങ്ങ​രോ​ത്ത് ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത സ​മൃ​ദ്ധം, വി​ഭ​വ​സ​മൃ​ദ്ധം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച "നി​റ​വ്' ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു എ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ് ക​ൺ​വീ​ന​ർ കെ.​കെ. വി​നോ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ന്‍റോ തോ​മ​സ്, അ​നു​മ​രി​യ അ​ഗ​സ്റ്റി​ൻ, പ്ര​വീ​ൺ ജോ​സ്, കാ​ർ​ഷി​ക ക്ല​ബ് സെ​ക്ര​ട്ട​റി ഡി. ​ജോ​മോ​ൻ, സാ​നി​യ ഉ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.