കോഴിക്കോട് : കോര്‍പറേഷന്റെ പേരില്‍ പിഎന്ബിയിലുള്ള അക്കൗണ്ടുകളില്‍ നിന്ന് മാനേജര്‍ കൃത്രിമം കാണിച്ച് തട്ടിയെടുത്ത പണം ആരുടെ പോക്കറ്റിലേക്കാണ് പോയതെന്നതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന്. ബാങ്ക് പണം തിരിച്ചു നല്കിയാല് മാത്രം പ്രശ്നം തീരില്ലെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതക്കെതിരേയും ബാങ്ക് തട്ടിപ്പ് കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ടും ബിജെപി സംഘടിപ്പിച്ച കോര്പ്പറേഷന് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കോടികള്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിട്ട് അത് അറിഞ്ഞില്ലെന്ന് പറയുന്ന കോര്പറേഷന് ധനകാര്യ വിഭാഗത്തിന്റെ വിശദീകരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാനാഞ്ചിറ ആദായ നികുതി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കോര്പറേഷന് ഓഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞു. പോലീസുമായി ചെറിയ രീതിയില്‍ സംഘര്‍ഷവുമുണ്ടായി. ബിജെപി കോര്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യാ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, കൗണ്‍സിലര്‍മാരായ ടി. രനീഷ്, അനുരാധ തായാട്ട്, സരിതാ പറയേരി, രമ്യാ സന്താഷ്, സി.എസ്. സത്യഭാമ, സെല്‍ കോഡിനേറ്റര്‍ ടി. ചക്രായുധന്‍, ഒബിസി. മോര്‍ച്ച ജില്ലാ പ്രസിഡന്റ്ശശിധരന്‍ നാരങ്ങയില്‍, ബി.കെ. പ്രേമന്, പി. രമണിഭായി സി.പി. വിജയകൃഷ്ണന്, കെ.ഷൈബു, ജുബിന്‍ ബാലകൃഷ് ണന്, വി.കെ. ജയന്, ഷൈമ പൊന്നത്ത്, അഡ്വ. മുഹമ്മദ് റിഷാല്‍, സതീഷ് പാറന്നൂര്‍, അഡ്വ. ഒ. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.