ഓ​മ​ശേ​രി​യി​ല്‍ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം ജ​നു​വ​രി ഏഴിന്; ​സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, December 8, 2022 1:14 AM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ക​ലോ​ത്സ​വം ജ​നു​വ​രി 7ന് ​പു​ത്തൂ​ര്‍ ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ നൂ​റി​ല​ധി​കം ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഭി​ന്ന​ശേ​ഷി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടേ​യും അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രു​ടേ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ വ​ച്ച് വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.
ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഒ.​പി. സു​ഹ​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ആ​ന​ന്ദ കൃ​ഷ്ണ​ന്‍, എം. ​ഷീ​ജ ബാ​ബു, സി.​എ. ആ​യി​ഷ ടീ​ച്ച​ര്‍, അ​ശോ​ക​ന്‍ പു​ന​ത്തി​ല്‍, മൂ​സ നെ​ടി​യേ​ട​ത്ത്, സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി, എം. ​ഷീ​ല, ഐ​സി​ഡി​എ​സ്സൂ​പ്പ​ര്‍ വൈ​സ​ര്‍ വി.​എം. ര​മാ​ദേ​വി, പി.​വി. സ്വാ​ദി​ഖ്, കെ. ​അ​ബ്ദു​ല്‍ ല​ത്വീ​ഫ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ഹ​റാ​ബി നെ​ച്ചൂ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​അ​ബ്ദു​ല്‍ നാ​സ‌​ര്‍(​ചെ​യ​ര്‍​മാ​ന്‍), ഒ.​പി. സു​ഹ​റ(​ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍), പി.​വി. സ്വാ​ദി​ഖ്, കെ.​അ​ബ്ദു​ല്‍ ല​ത്വീ​ഫ്, കെ.​അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍(​വൈ​സ് ചെ​യ​ര്‍​മാ​ന്‍), വി.​എം.​ര​മാ​ദേ​വി(​ജ​ന:​ക​ണ്‍​വീ​ന​ര്‍), സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി, എം.​ഷീ​ല(​ജോ-​ക​ണ്‍​വീ​ന​ർ).