ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Monday, December 5, 2022 12:43 AM IST
കോ​ഴി​ക്കോ​ട്: വീ​ടു വി​ട്ടി​റ​ങ്ങി കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ടു മു​ത്ത​ങ്ങ സ്വ​ദേ​ശി അ​ഹ്നാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട് കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട കു​ട്ടി​യെ ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​വി ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ​മാ​രാ​യ വി. ​അ​ബ്ദു​ൾ സ​ലിം, വി.​സി​യാ​ദ്, എ​എ​സ്‌​ഐ മു​ഹ​മ്മ​ദ് ഷ​ബീ​ർ സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​ബീ​ർ സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സ​ജേ​ഷ് കു​മാ​ർ, ബി​നി​ൽ കു​മാ​ർ, സി​പി​ഒ സു​ജ​ന ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.