നാളെ മു​ത​ൽ കേ​ര​ള ബാ​ങ്കി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം
Sunday, December 4, 2022 12:36 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ബാ​ങ്കി​ന്‍റെ താ​ഴെ ത​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന പി​ടി​എ​സ് ജീ​വ​ന​ക്കാ​രി ദീ​പ്തി​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു.

ജീ​വ​ന​ക്കാ​രി​ക്ക് ന്യാ​യ​മാ​യി ല​ഭി​ക്കേ​ണ്ട സ്ഥ​ലം മാ​റ്റം നി​ഷേ​ധി​ച്ച് മു​ന്നോ​ട്ട് പോ​കു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഞ്ച് മു​ത​ൽ കോ​ഴി​ക്കോ​ട് റീ​ജിണ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒാഗ​സ്റ്റ് മാ​സം ഒ​ഴി​വു​വ​ന്ന കൊ​യി​ലാ​ണ്ടി ശാ​ഖ​യി​ലെ പി​ടി​എ​സ് ത​സ്തി​ക​യി​ലേ​ക്കാ​ണ് നി​ല​വി​ൽ കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡ് ശാ​ഖ​യി​ൽ ഇ​തേ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി​യാ​യ ദീ​പ്തി ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

സി​ഇ​ഒ​യു​ടെ​യും ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് റീ​ജി​ണ​ൽ മാ​നേ​ജ​ർ ന്യാ​യ​മാ​യ ആ​വ​ശ്യം ന​ട​ത്തി​ക്കൊ​ടു​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദീ​പ്തി​ക്ക് നേ​രെ നീ​തി നി​ഷേ​ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. കേ​ര​ള ബാ​ങ്ക് എ​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​കെ. സ​ജി​ത് കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ്, എ​കെ​ബി​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ബോ​ധി​സ​ത്വ​ൻ കെ. ​റെ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. രാ​ജേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.