ചക്കിട്ടപാറ: ദേശീയ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാര ജേതാവ് മഠത്തിനകത്ത് എം.എ. ജോൺസനെ വീട്ടിലെത്തി സ്കൂൾ പ്രധാനാധ്യാപിക ജിഷ തോമസ്, അധ്യാപക പ്രതിനിധികളായ നിധിൻ മാത്യു, മിന്റു ജോസ്, വിദ്യാർഥി പ്രതിനിധികളായ അയൻ മരിയ, അനുനന്ദ, ദിഷിൻ, ശിവന്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊന്നാടയണിച്ച് ആദരിച്ചു.
താമരശേരി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചെമ്പ്ര ഗവ. എല്‍പി സ്കൂളില്‍ ചിത്രരചനാ മത്സരം, ബിഗ് ക്യാന്‍വാസ്, പോസ്റ്റര്‍ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. പരിപാടി വാര്‍ഡ് അംഗം എം.ടി. അയ്യൂബ് ഖാന് ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷി കലാ പ്രതിഭ ബഷീര്‍ തൊടുകയിലിനെ ചടങ്ങില്‍ ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഉസ്മാന് പി. ചെമ്പ്ര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.ടി. ഷൈനി, എംപിടിഎ പ്രസിഡന്റ് രതി ദനേഷ്, എം.പി. റഷീദ്, എം.പി. ഉസ്മാന്, ഹരിത, അശ്വതി എന്നിവര്‍ പ്രസംഗിച്ചു.