കാ​ട്ടു​പ​ന്നി ശ​ല്യം: നൂ​റി​ലേ​റെ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Sunday, December 4, 2022 12:36 AM IST
നാ​ദാ​പു​രം: വ​ള​യം ക​ല്ലു​നി​ര ചേ​ല​ത്തോ​ട് കാ​ട്ടു പ​ന്നി ശ​ല്യം രൂ​ക്ഷം. നൂ​റി​ലേ​റെ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു.പ​ച്ചേ​ന്‍റ് പൊ​യി​ൽ ക​ണാ​ര​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി ന​ശി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച്ച രാ​വി​ലെ​യാ​ണ് വാ​ഴ കൃ​ഷി ന​ശി​പ്പി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തെ​ങ്ങി​ൻ തൈ​ക​ളും, ചേ​മ്പ്, ചേ​ന തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​ന്നി​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും ക​ർ​ഷ​ക​രി​ൽ നി​ന്ന് ഉ​യ​രു​ന്നു​ണ്ട്.