ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക്ക​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്നും നാ​ളെ​യും
Thursday, December 1, 2022 11:58 PM IST
കോ​ഴി​ക്കോ​ട്: ചെ​ല​വൂ​ര്‍ ലി​റ്റി​ല്‍​ഫ്‌​ള​വ​ര്‍ സ്‌​കൂ​ള്‍ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക്ക​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
വൈ​കീ​ട്ട് മൂ​ന്നി​ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ കെ.​ബി​ജു​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ മു​ന്‍ ഇ​ന്ത്യ​ന്‍ ബാ​സ്‌​ക്ക​റ്റ്ബോ​ള്‍ താ​ര​വും ഇ​പ്പോ​ഴ​ത്തെ ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​മാ​യ വി​വേ​ക് വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​റി​ജോ കെ.​ദേ​വ​സ്യ, ടി.​ദീ​പ​ക് വേ​ലം​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൃ​ഷി​പാ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊട്ടിൽപാലം: ചാ​ത്ത​ൻ​ങ്കോ​ട്ടു​ന​ട എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി കൃ​ഷി​പാ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എം. യാ​ശോ​ദ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം സാ​ലി സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ ഇ.​കെ. വി​ജ​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ശു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു മൈ​ക്കി​ൾ, റ​വ. ജോ​ർ​ജ് കി​ഴ​ക്കേ​മു​റി, ജ​യ ജേ​ക്ക​ബ്, പ്ര​ദീ​പ​ൻ, വി.​പി. നി​നീ​ഷ്, കെ.​പി. സെ​ബാ​സ്റ്റ്യ​ൻ, ബീ​ന അ​രീ​ക്ക​ര, ഷൈ​ബീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.