ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ചികിത്സ കഴിഞ്ഞെത്തി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
1243993
Monday, November 28, 2022 10:26 PM IST
നാദാപുരം: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി വീട്ടിൽ തൂങ്ങി മരിച്ചു. പുറമേരി ജല അതോറിറ്റി ഓഫിസിന് സമീപം എളമ്പിലായി ലക്ഷം വീട്ടിലെ അശോകൻ (57) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് അശോകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാർ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് ചികിത്സ നൽകി.
തുടർന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഇയാൾ തിങ്കളാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയും മക്കളും ഈ സമയം വീട്ടിലിൽ ഇല്ലായിരുന്നു. അശോകനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: കാഞ്ചന. മക്കൾ: അഖിന, അതുൽ. മരുമക്കൾ: ഷൈജു,ശില്പ.