വ​ന്യ​ജീ​വി ശ​ല്ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന്
Saturday, November 26, 2022 12:05 AM IST
തി​രു​വ​മ്പാ​ടി: വ​ന്യ​ജീ​വി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ശ​ല്ല്യ​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും മ​റ്റ് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും ശാ​ശ്വ​ത പ​രി​ഹാ​രം ല​ഭി​ക്കാ​ൻ​ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​നു​ഷ്യ​രു​ടെ ഉ​പ​ജീ​വ​ന​ത്തി​നും അ​തി​ജീ​വ​ന​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കാ​ട്ടു മൃ​ഗ​ങ്ങ​ളെ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ത​ന്നെ സം​ര​ക്ഷി​ക്ക​ണം.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​നും സ്വ​ത്തും കാ​ർ​ഷി​ക വി​ള​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും പ​രി​ക്ക് പ​റ്റു​ന്ന​വ​ർ​ക്കും ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക കാ​ല​താ​മ​സം കൂ​ടാ​തെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. തോ​മ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, ട്ര​ഷ​റ​ർ എം.​കെ. തോ​മ​സ്, എം.​ജെ. ജെ​യിം​സ്, ടി.​ടി. സ​ദാ​ന​ന്ദ​ൻ, പി.​വി. ജോ​സ​ഫ്, ടെ​സ്സി മാ​ത്യു, കെ.​ഐ. ലൈ​സ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.