കൂ​രാ​ച്ചു​ണ്ടി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ് 28 ന് ​തു​ട​ങ്ങും
Friday, November 25, 2022 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ള സ​ർ​ക്കാ​ർ കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൃ​ഷി വ​കു​പ്പ് 2022-23 വ​ർ​ഷ​ത്തി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ് ന​ട​പ്പി​ലാ​ക്കു​ന്നു.
പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കി കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കൃ​ഷി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​നം ക​ർ​ഷ​ക സൗ​ഹൃ​ദ​മാ​ക്കി മാ​റ്റു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ്. ഇ​തി​നാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ടീം ​ക​ർ​ഷ​ക​രി​ൽ നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്,13 വാ​ർ​ഡു​ക​ൾ 28 ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും, നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ൾ ക​രി​യാ​ത്തും​പാ​റ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ലും, 29 ന് ​എ​ട്ട്, ഒ​ന്പ​ത്, പ​ത്ത്, 11, 12 വാ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ൾ ക​ല്ലാ​നോ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലും ന​ട​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും ഓ​രോ കൃ​ഷി​ഭ​വ​നു​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കൂ​രാ​ച്ചു​ണ്ട് കൃ​ഷി​ഭ​വ​നി​ലാ​ണ് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.