അ​രൂ​രി​ൽ സ്ത്രീ​ കൂ​ട്ടാ​യ്മ​യു​ടെ വാ​ഴ കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ചു
Wednesday, November 23, 2022 12:12 AM IST
നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​രി​ൽ നേ​ന്ത്ര വാ​ഴ കൃ​ഷി വെ​ട്ടി ന​ശി​പ്പി​ച്ചു. അ​രൂ​ർ ടൗ​ൺ ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​കൂ​ട്ടാ​യ്മ​യു​ടെ വാ​ഴ കൃ​ഷി​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പി​ച്ച​ത്. അ​രൂ​ർ ക​ള്ള് ഷാ​പ്പ് - ക​നാ​ൽ റോ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ൽ കൃ​ഷി ചെ​യ്ത വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

പ്ര​ദേ​ശ​ത്തെ 12 സ്ത്രീ​ക​ൾ ചേ​ർ​ന്ന് സ​ർ​ക്കാ​ർ ധ​ന സ​ഹാ​യ​ത്തോ​ടെ​യാ​ണ് വാ​ഴ കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​ലേ​റെ പ്രാ​യ​മാ​യ 60 ലേ​റെ വാ​ഴ​ക​ൾ വെ​ട്ടി അ​രി​ഞ്ഞ് വീ​ഴ്ത്തി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം മു​മ്പ് സ​മീ​പ​ത്തെ പ​റ​മ്പി​ലെ 17 ഓ​ളം വാ​ഴ​ക​ളും, തെ​ങ്ങി​ൻ തൈ​ക​ൾ, പ്ലാ​വ് തു​ട​ങ്ങി​യ​വ​യും ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും അ​ക്ര​മം. ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച​താ​യി ക​ണ്ട​ത്. വ​ള​പ്ര​യോ​ഗം ന​ട​ത്താ​നാ​യി കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഴ​ക​ൾ കൂ​ട്ട​ത്തോ​ടെ വെ​ട്ടി ന​ശി​പ്പി​ച്ച​ത് ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ൾ നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നാ​ദാ​പു​രം എ​സ്ഐ വി​നീ​ത് വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.