പേ​രാ​മ്പ്ര​യി​ൽ പു​തി​യ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 8, 2022 12:04 AM IST
പേ​രാ​മ്പ്ര: ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ പേ​രാ​മ്പ്ര​യി​ൽ പു​തി​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന്‍റെ കെ​ട്ടി​ടം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന കാ​ര്യ​ത്തി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത് ശു​ചി​ത്വ​ത്തി​നാ​ണെ​ന്നും കേ​ര​ളം ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​നും ലോ​ക​ത്തി​നും മാ​തൃ​ക​യാ​ണെ​ങ്കി​ലും ശു​ചി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ നാം ​പി​ന്നി​ലാ​ണ്.
കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പു​രോ​ഗ​തി അ​നു​സ​രി​ച്ച് ഒ​പ്പ​മെ​ത്താ​ന്‍ ക​ഴി​യാ​ത്ത ഒ​രു മേ​ഖ​ല പ​രി​സ​ര ശു​ചി​ത്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാ​ണ്.
അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ള്‍. ഇ​വി​ട​ങ്ങ​ളി​ല്‍ പ​രി​സ​ര ശു​ചി​ത്വം പാ​ലി​ക്കാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ ത​യാ​റാ​വ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. പി. ​ബാ​ബു, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​എം. ബാ​ബു, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ​ശി​കു​മാ​ര്‍ പേ​രാ​മ്പ്ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​പ്രി​യേ​ഷ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി പൊ​ന്‍​പ​റ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ല​ജ പു​തി​യേ​ടു​ത്ത്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ലി​സി, പി.​ടി. അ​ഷ​റ​ഫ്, സെ​ക്ര​ട്ട​റി എ​ല്‍.​എ​ന്‍. ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ കെ.​സി. സൗ​ദ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പേ​രാ​മ്പ്ര ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ച​യാ​ത്തു​ക​ള്‍ സം​യു​ക്ത​മാ​യി 80 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മ്മി​ച്ച​ത്.