ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു
Saturday, October 8, 2022 12:04 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ ഭ​വ​ന​ര​ഹി​ത കു​ടു​ബ​ങ്ങ​ൾ​ക്ക് "ലൈ​ഫ്'​പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കൂ​ട​ര​ഞ്ഞി ചു​ള്ളി​യ​കം കോ​ള​നി നി​വാ​സി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഏ​റ്റെ​ടു​ത്ത പ​ന​ക്ക​ച്ചാ​ൽ പീ​ലി​ക്കു​ന്ന് പ്ര​ദേ​ശ​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
പ​ട്ടി​ക​വ​ര്‍​ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പു​രോ​ഗ​തി ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജോ​സ് തോ​മ​സ് മാ​വ​റ, വി.​എ​സ്. ര​വീ​ന്ദ്ര​ൻ, ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫീ​സ​ർ എം.​കെ. മെ​ഹ​റൂ​ഫ്, പ​ട്ടി​ക വ​ർ​ഗ ഓ​ഫീ​സ​ർ സ​ലീ​ഷ്, വി​ഇ​ഒ​മാ​രാ​യ പി.​എ​സ്. ബി​ജി, ജോ​സ് കു​ര്യാ​ക്കോ​സ്, സി​ഡി​എ​സ് അം​ഗം സ​ജി​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.