രാ​മ​നാ​ട്ടു​ക​ര മേ​ൽ​പ്പാ​ല നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, October 7, 2022 12:29 AM IST
രാ​മ​നാ​ട്ടു​ക​ര:​ദേ​ശീ​യ​പാ​ത രാ​മ​നാ​ട്ടു​ക​ര -വെ​ങ്ങ​ളം ബൈ​പാ​സി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന മേ​ൽ​പാ​ലം പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ല​വി​ലു​ള്ള പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി 14.5 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ലെ 14 തൂ​ണു​ക​ൾ​ക്കു​മു​ക​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള കോ​ൺ​ക്രീ​റ്റ് ഗ​ർ​ഡ​റു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ്‌ ന​ട​ക്കു​ന്ന​ത്‌.

16 എ​ണ്ണം പൂ​ർ​ത്തി​യാ​യി. ഓ​രോ സ്പാ​നി​ലും അ​ഞ്ച് ബീ​മു​ണ്ടാ​കും. 440 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം. സെ​ൻ​ട്ര​ൽ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​നി​ന്ന്‌ തു​ട​ങ്ങി നീ​ലി​ത്തോ​ട് വ​രെ​യാ​ണ് പാ​ലം. ബൈ​പാ​സ് ക​വ​ല​യി​ലേ​തൊ​ഴി​കെ എ​ല്ലാ തൂ​ണു​ക​ളും പൂ​ർ​ത്തി​യാ​യി.

പു​തി​യ പാ​ലം 2023 ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന് നേ​ര​ത്തെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞി​രു​ന്നു. ബൈ​പാ​സ്‌ റോ​ഡ്‌ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പ​ല​ഭാ​ഗ​ത്തും കൂ​റ്റ​ൻ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്‌ ചെ​യ്യു​ന്ന​ത്‌ പ​തി​വാ​യി​ട്ടു​ണ്ട്‌. വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​താ​ര്യ​മാ​യി ക​ട​ന്നു​പോ​കാ​വു​ന്ന രീ​തി​യി​ൽ റോ​ഡി​ൽ സൗ​ക​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.