ജൂ​ണി​യ​ർ അ​ത്‌ല​റ്റിക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ് : മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചാ​മ്പ്യ​ന്മാ​ർ
Friday, October 7, 2022 12:27 AM IST
കോ​ഴി​ക്കോ​ട് : മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ളി​മ്പ്യ​ൻ റ​ഹ്മാ​ൻ സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ജി​ല്ലാ അ​ത് ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ജൂ​നി​യ​ർ അ​ത് ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി 207 പോ​യ​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​വും, 106 പോ​യി​ന്‍റ് നേ​ടി സാ​യ് സെ​ന്‍റ​ർ കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും, 100 പോ​യി​ന്‍റ് നേ​ടി ഉ​ഷ സ്ക്കൂ​ൾ ഓ​ഫ് അ​ത് ല​റ്റി​ക്സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പ​നം മു​ൻ എം​എ​ൽ​എ എ.​പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മെ​ഹ​റൂ​ഫ് മ​ണ​ലൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ.​വി.​ഗോ​പി, കേ​ര​ള സ്പോ​ർ​ട​സ് കൗ​ൺ​സി​ൽ അം​ഗ​വും സം​സ്ഥാ​ന അ​ത് ല​റ്റി​ക്സ് അ​സ്സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ന്‍റു​മാ​യ വി.​കെ. ത​ങ്ക​ച്ച​ൻ , ഇ​ബ്രാ​ഹിം ചീ​നി​ക്ക , എ​ബി മോ​ൻ മാ​ത്യൂ , കെ.​വി. അ​ബ്ദു​ൾ മ​ജി​ദ്, പി.​ടി. അ​ഗ​സ്റ്റ്യ​ൻ, കെ.​എം. ജോ​സ​ഫ്, സി.​ടി. ഇ​ല്യാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.