ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ടം നാ​ടിനു സ​മ​ർ​പ്പി​ച്ചു
Saturday, October 1, 2022 11:54 PM IST
മു​ക്കം: തോ​ട്ടു​മു​ക്കം ഗ​വ യു​പി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ഷം​ലൂ​ല​ത്ത് നി​ർ​വ​ഹി​ച്ചു. 2021 - 2022 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 12 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. നി​ല​വി​ൽ അ​ഞ്ച് ക്ലാ​സ് മു​റി​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ മ​ന​സി​ലാ​ക്കി ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക വ​ക​യി​രു​ത്തു​ക​യാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര​യ​ട​ക്കം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രു​ക​ൾ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് വ​ർ​ണ്ണ മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ ദി​വ്യ ഷി​ബു അ​ധ്യ​ക്ഷ​യാ​യി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ മെ​ഗാ പൂ​ക്ക​ള​മൊ​രു​ക്കി​യ​വ​രെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷി​ഹാ​ബ് മാ​ട്ടു​മു​റി, ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, കെ.​പി. സൂ​ഫി​യാ​ൻ, ടി.​കെ.​അ​ബൂ​ബ​ക്ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് വൈ.​പി​.അ​ഷ്റ​ഫ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഗി​രീ​ഷ് കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ഷ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.