പു​തു​പ്പാ​ടി​യി​ല്‍ കു​ടും​ബ​ശ്രീ സു​ദൃ​ഢം കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Thursday, September 29, 2022 11:58 PM IST
താ​മ​ര​ശേ​രി: കു​ടും​ബ​ശ്രീ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന സു​ദൃ​ഢം ക്യാ​മ്പ​യി​ന് പു​തു​പ്പാ​ടി​യി​ല്‍ തു​ട​ക്കം കു​റി​ച്ചു.
പു​തി​യ കു​ടും​ബ​ശ്രീ​ക​ള്‍ രൂ​പീ​ക​രി​ക്കു​ക, പു​തി​യ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ചേ​ര്‍​ക്കു​ക, നി​ഷ്‌​ക്രി​യ​മാ​യ കു​ടും​ബ​ശ്രീ​ക​ളെ ശ​ക്തി​പെ​ടു​ത്തു​ക, പ്ര​ത്യേ​ക അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക, വി​ട്ടു പോ​യ അം​ഗ​ങ്ങ​ളെ തി​രി​ച്ചെ​ത്തി​ക്കു​ക, അ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് സു​ദൃ​ഢം ക്യാ​മ്പ​യി​നി​ന്‍റെ പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.
സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യ​തോ​ടെ വാ​ര്‍​ഡ് ത​ല ക​ര്‍​മ്മ​പ​ദ്ധ​തി ത​യാ​റാ​ക്കി ഒ​ക്ടോ​ബ​ര്‍ പ​ത്തി​നു​ള്ളി​ല്‍ ക്യാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ
്ര​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ഡി​എ​സ് ത​ല​ത്തി​ല്‍ പോ​സ്റ്റ​റു​ക​ള്‍ ത​യാ​റാ​ക്കി​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​ച​ര​ണ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കാ​നും എ​ല്ലാ എ​ഡി​എ​സി​ലും ഒ​രു പു​തി​യ കു​ടും​ബ​ശ്രീ രൂ​പീ​ക​രി​ച്ചു ക്യാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​നം വി​ജ​യി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ന് റി​സോ​ഴ്സ് പേ​ഴ്‌​സ​ണ്‍ ഷി​ജി വ​ര്‍​ഗീ​സ് നേ​തൃ​ത്വം ന​ല്‍​കി. കാ​വും​പു​റം എ​ഡി​എ​സി​ല്‍ ന​ട​ന്ന പ്ര​ച​ര​ണ റാ​ലി​ക്ക് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ.​ജി.​ഗീ​ത, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ശ്രീ​ജ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.