കോഴിക്കോട്: ഹൃദയത്തിനുവേണ്ടി നടത്തം സംഘടിപ്പിച്ച് വിവിധ സംഘടനകളും സ്ഥാപനങ്ങളും ലോക ഹൃദയദിനം ആഘോഷിച്ചു.
കോഴിക്കോട് കോര്‍പറേഷനും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയും സംയുക്തമായി ഹൃദയത്തിനായി നടത്തം സംഘടിപ്പിച്ചു.
മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച പരിപാടി കോര്പറേഷന് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.എസ്.ജയശ്രീ ഫ്ളാഗ് ചെയ്തു. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.കുഞ്ഞാലി, റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവര്‍ണര്‍ ഇലക്ട് ഡോ. സേതുശിവങ്കര്, ഹാര്‍ട്ട് കെയര്‍ സൊസൈറ്റി ജന.സെക്രട്ടറി ആര്. ജയന്ത് കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.വി. റംസി ഇസ്മായില്‍, സുബൈര്‍ കൊളക്കാടന്‍,ബഷീര്‍, റാഫി പി.ദേവസ്സി, പി.ടി.ആസാദ്, എഞ്ചി.മമ്മദ് കോയ എന്നിവര്‍ നേതൃത്വം നല്കി.
എന്‍സിസി,നേവി, സ്കൗട്സ് ആന്റ് ഗൈഡ്സ്,റോട്ടറി ക്ലബുകള്‍,ലയണ്‍സ് ക്ലബുകള്‍ , മറ്റ് സന്നദ്ധസംഘടനകള്‍, പ്രമുഖ ഹോസ്പിറ്റലുകള്‍, എന്‍. എസ്.എസ്, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ പങ്കെടുത്തു. മാനാഞ്ചിറ സ്ക്വയറില്‍ നിന്നും ആരംഭിച്ച്ഹെഡ് പോസ്റ്റ് ഓഫീസ് വഴി ടൗണ്‍ ഹാളില്‍ സമാപിച്ചു.
നടത്തത്തില്‍ പങ്കെടുത്ത 80 വയസ് കഴിഞ്ഞ 6 പേരെ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ.എസ്. ജയശ്രീ ആദരിച്ചു. മുഖാമുഖം പരിപാടിയില്‍ ഹൃദയ സംബന്ധമായ ചോദ്യങ്ങള്‍ക്ക് പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. കെ.കുഞ്ഞാലി, ഡോ.പി.കെ.അശോകന് , ഡോ.വി.നന്ദകുമാര്‍ എന്നിവര്‍ മറുപടി നല്കി. ജനറല്‍ സെക്രട്ടറി ആര്. ജയന്ത് കുമാര്‍ സ്വാഗതവും എം.പി.ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു.