വ​യോ​ധി​ക​യ്ക്ക് സ്വ​കാ​ര്യ ബ​സി​ടി​ച്ച് പ​രിക്കേറ്റു
Wednesday, September 28, 2022 11:46 PM IST
താ​മ​ര​ശേ​രി: റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യ്ക്ക് സ്വ​കാ​ര്യ ബ​സി​ടി​ച്ച് പ​രു​ക്കേ​റ്റു. പു​തു​പ്പാ​ടി കൊ​ട്ടാ​ര​ക്കാ​ത്ത് തു​രു​ത്തി​കാ​ട്ടി​ല്‍ മേ​രി (65)ആ​ണ് പ​രു​ക്കേ​റ്റ​ത്. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രു​ഷ ന​ല്‍​കി​യ ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30തോ​ടെ കാ​രാ​ടി​യി​ലാ​ണ് സം​ഭ​വം. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ന​മ്പാ​ടി എ​ന്ന ബ​സാ​ണ് ഇ​ടി​ച്ച​ത്.