മ​ണ്ടാംക​ട​വ്-താ​ഴെ തി​രു​വ​മ്പാ​ടി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Wednesday, September 28, 2022 11:46 PM IST
മു​ക്കം: കാ​ര​ശേ​രി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​ണ്ടാം ക​ട​വ് താ​ഴെ തി​രു​വ​മ്പാ​ടി റോ​ഡ് പ്ര​വൃ​ത്തി​യി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും റോ​ഡ് എ​ത്ര​യും പെ​ട്ടെ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു.

ക​രാ​റു​കാ​ര​ൻ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി പോ​യ പ്ര​വ​ർ​ത്തി കാ​ര​ണം റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​ണ്. റോ​ഡി​ലെ യാ​ത്രാ ദു​രി​ത​ത്തി​ന് അ​റു​തി വ​രു​ത്തി പ്ര​വ​ർ​ത്തി എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കു​മാ​ര​നെ​ല്ലൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മ​ണ്ടാം​ക​ട​വി​ൽ നി​ന്നും ഗേ​റ്റും പ​ടി വ​രെ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. മാ​ർ​ച്ച് വി.​എ​ൻ. ജം​നാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.