"പോ​ഷ​ൻ മാ' ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി
Wednesday, September 28, 2022 12:00 AM IST
കൂ​ട​ര​ഞ്ഞി: പോ​ഷ​ൻ അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ൽ ആ​യു​ഷി​ന്‍റെ ഭാ​ഗ​മാ​യി പോ​ഷ​കാ​ഹാ​ര കു​റ​വ് പ​രി​ഹ​രി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കൂ​ട​ര​ഞ്ഞി ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ലി​യ ന​ട​ത്തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് മേ​രി ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .
പ​ഞ്ചാ​യ​ത്തി​ലെ ഗ​ർ​ഭി​ണി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ആ​റ് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ ഇ​ട​യി​ൽ പോ​ഷ​ണ നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി വ​രു​ന്ന പ​രി​പാ​ടി​യാ​ണ് പോ​ഷ​ൻ മാ.
​പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​സ് തോ​മ​സ്, വി.​എ​സ്.​ര​വീ​ന്ദ്ര​ൻ,ജെ​റീ​ന റോ​യ്, ബി​ന്ദു ജ​യ​ൻ, ബെ​ൽ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.