കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ൽ ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Wednesday, September 28, 2022 12:00 AM IST
കോ​ട​ഞ്ചേ​രി: ഗ​വ.​കോ​ളേ​ജ് ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷു​റ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ - ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മും സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും പു​ര​സ്കാ​ര ദാ​ന​വും തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. എം​എ ഇ​ക്ക​ണോ​മി​ക്സ് റാ​ങ്ക് ജേ​താ​വ് തെ​രേ​സ് ജോ​സ​ഫ്, ബി​എ​സ് സി ​സു​വോ​ള​ജി റാ​ങ്ക് ജേ​താ​വ് അ​ബ്‌​ദി​ജ രാ​ജ്, ബി​എ​സ് സി ​ഫി​സി​ക്സ്‌ റാ​ങ്ക് ജേ​താ​വ് മെ​റി​ൻ എ​ബ്ര​ഹാം, മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദ്യാ​ർ​ഥി പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ ചെ​ൽ​സ സി.​തോ​മ​സ്, ദി​വ്യ കെ.​യു, ദേ​ശീ​യ പ​ഞ്ച ഗു​സ്തി ചാ​മ്പ്യ​ൻ ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ജി​ഷ്ണു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​വൈ.​സി ഇ​ബ്രാ​ഹിം, ഡോ.​എ.​മോ​ഹ​ൻ​ദാ​സ് , ഡോ.​എം.​വി.​സു​മ, ഡോ ​റ​ഫീ​ഖ്, ഡോ.​കെ.​ടി.​മ​ഞ്ജു​ഷ, പ്രൊ​ഫ.​പി.​കെ.​ഷ​ബീ​ബ്, ഡോ.​പി.​ഹ​നീ​ഷ്, പ്രൊ​ഫ.​കെ.​ജെ.​ഷി​ബു , ഡോ.​കെ.​പി.​ഷ​ബീ​ർ , സൂ​പ്ര​ണ്ട് സു​ഹൈ​ലി ഫാ​റൂ​ഖ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ.​കെ.​പി, ഡോ.​കെ.​അ​നൂ​ജ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി പ്രെ​മി​ൻ നാ​ഥ് എ​ന്നി​വ​ർ സം​സാരിച്ചു.