ആയുർവേദ ഔഷധസസ്യ പ്രദർശനവും മെഡിക്കൽ ക്യാമ്പും സെമിനാറും
1225354
Tuesday, September 27, 2022 11:59 PM IST
കൂടത്തായി : സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ നാട്ടറിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും സെമിനാറും ഔഷധസസ്യ പ്രദർശനവും നടത്തി.
സ്കൂളിലെ കുട്ടികൾ അവരുടെ വീടിന്റെ ചുറ്റുവട്ടത്തിൽ നിന്നും ശേഖരിച്ച ആയിരത്തിൽ പരം ഔഷധസസ്യങ്ങളുടെ പ്രദർശനമാണ് നടത്തിയത്. ഓമശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ പുളിക്കൽ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് മനോജ് കുമാരൻ അധ്യക്ഷനായിരുന്ന യോഗത്തിൽ പ്രധാനാധ്യാപിക ഷൈനി ടീച്ചർ, മാനേജർ ഫാദർ ജോർജ് ഏഴാനിക്കാട്, പ്രിൻസിപ്പൽ ഫാദർ സിബി പൊൻപാറ, ഫാദർ ബിബിൻ ജോസ്, എസ്ആർജി കൺവീനർ വി.സുധേഷ്, സ്റ്റാഫ് സെക്രട്ടറി റെജി ജെ.കരോട്ട്, ഡോ.വി.ഗീത , ക്ലബ് കോഡിനേറ്റർ മാരായ സിസ്റ്റർ വിനീത, എം.സി.ലിൻസി, സി.രാജശ്രീ , അജേഷ് ആന്റോ, നല്ല പാഠം സ്റ്റുഡൻസ് കോഡിനേറ്റർ എസ്.ഹിമ എന്നിവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ സെമിനാറിന് ഡോക്ടർ ബിന്ദു നേതൃത്വം നൽകി. ഓമശ്ശേരി സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഗീതയുടെ നേതൃത്വത്തിൽ നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിൽ 500-ൽ പരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.