പ്ലാ​ന്‍റേ​ഷ​ൻ തോ​ട്ട​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം
Monday, September 26, 2022 11:51 PM IST
ച​ക്കി​ട്ട​പാ​റ: മു​തു​കാ​ട് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്‌​റ്റേ​റ്റി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം.
ദി​വ​സ​ങ്ങ​ളോ​ള​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി​റ​ങ്ങി റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് നാ​ശം വ​രു​ത്തു​ക​യാ​ണ്. ഇ​വി​ടെ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ രാ​ത്രി കാ​ല വാ​ച്ച​ർ​മാ​ർ ഉ​ണ്ട്. എ​ങ്കി​ലും കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്നു​ണ്ട്. അ​ടു​ത്ത നാ​ളു​ക​ളി​ലാ​യി എ​സ്റ്റേ​റ്റി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കാ​ട്ടാ​ന​ക​ൾ മൂ​ലം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. വ​ന​മേ​ഖ​ല​യി​ൽ നി​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.