മ​ഫീ​ദ​യു​ടെ കു​ടും​ബ​ത്തെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Saturday, September 24, 2022 11:59 PM IST
മാ​ന​ന്ത​വാ​ടി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച ത​രു​വ​ണ പു​ലി​ക്കാ​ട് ക​ണ്ടി​യി​ൽ​പൊ​യി​ൽ മ​ഫീ​ദ​യു​ടെ (48)കു​ടം​ബാം​ഗ​ങ്ങ​ളെ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. മ​ഫീ​ദ മ​രി​ച്ച് മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും കേ​സ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്നു കു​ടും​ബം ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കു​ന്ന​തി​നു ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ഫീ​ദ​യു​ടെ മ​ക​നൊ​പ്പം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ കാ​ണു​മെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.