കെ​ടാ​വി​ള​ക്കി​നു സ്വീ​ക​ര​ണം ന​ൽ​കി
Saturday, September 24, 2022 11:59 PM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ 10 ദി​വ​സ​ത്തെ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ചു കെ​ടാ​വി​ള​ക്കി​നു സ്വീ​ക​ര​ണം ന​ൽ​കി. കോ​ത​മം​ഗ​ലം ചെ​റി​യ​പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ക​ബ​റി​ട​ത്തി​ൽ​നി​ന്നു​ള്ള കെ​ടാ​വി​ള​ക്ക് ഫാ.​ജോ​സ് പ​ര​ത്തു​വ​യ​ൽ ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്ക​ര​ക്കു​ഴി​ക്ക് കൈ​മാ​റി.

ഡോ.​യോ​ഹ​നോ​ൻ മോ​ർ പീ​ല​ക്സി​നോ​സ് വ​ലി​യ തി​രു​മേ​നി​യു​ടെ​യും സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് തി​രു​മേ​നി​യു​ടെ​യും ശ​മു​വേ​ൽ മോ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യു​ടെ​യും ക​ബ​റി​ട​ങ്ങ​ളി​ലെ പ്രാ​ർ​ത്ഥ​ന​യ്ക്കു​ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ​എ​ത്തി​ച്ച കെ​ടാ​വി​ള​ക്ക് ഫാ.​അ​ജു ചാ​ക്കോ അ​ര​ത്ത​മ്മ​മു​ട്ടി​ൽ ഏ​റ്റു​വാ​ങ്ങി.

ന​വീ​ക​രി​ച്ച ബേ​സി​ൽ ഹോം ​കൂ​ദാ​ശ​യി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മോ​ർ സ് ​തേ​ഫാ​നോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ന് സ്വീ​ക​ര​ണം ന​ൽ​കി. വി​ശു​ദ്ധ മു​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ത​ല​ശേ​രി​യി​ലെ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന കൊ​ടി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി.