വെ​സ്റ്റ് ഹി​ൽ സെ​ന്‍റ്് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം
Saturday, September 24, 2022 12:04 AM IST
കോ​ഴി​ക്കോ​ട്:​ വെ​സ്റ്റ്ഹി​ൽ സെന്‍റ്് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ 137-ാം വാ​ർ​ഷി​ക തി​രു​നാ​ൾ മ​ഹോ​ത്സ​വം 29 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ ആ​ഘോ​ഷി​ക്കു​ം. തി​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദേ​വാ​ല​യ​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് അ​മ്പു നേ​ർ​ച്ച ന​ട​ത്താ​നും കു​മ്പ​സാ​രി​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.
25ന് ​വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. അ​ഞ്ചി​ന് ദി​വ്യ​ബ​ലി, പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ ഒ​രു​ക്ക സാ​യാ​ഹ്ന ധ്യാ​നം. 29-ന് ​വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് തി​രു​നാ​ൾ ദി​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജെ​റോം ചി​ങ്ങംത​റ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണ​വും തി​രു​നാ​ൾ സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. മൂ​ന്നി​ന് പ​രേ​ത സ്മ​ര​ണാ​ദി​ന​ത്തി​ൽ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ​യ്ക്ക് ശേ​ഷം തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും. കു​ടി​വെ​ള്ള പൈ​പ്പ് ക​ട​ന്നു​പോ​വു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കും.