പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Thursday, September 22, 2022 11:09 PM IST
തി​രു​വ​മ്പാ​ടി: ല​യ​ൺ​സ് ക്ല​ബ് തി​രു​വ​മ്പാ​ടി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ല​യ​ൺ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​ന - ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര​ങ്ങ​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം തി​രു​വ​മ്പാ​ടി ല​യ​ൺ​സ് ഹാ​ളി​ൽ വ​ച്ച് ല​യ​ൺ​സ് തി​രു​വ​മ്പാ​ടി​യു​ടെ ചാ​ട്ട​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എം. മ​ത്താ​യി നി​ർ​വ​ഹി​ച്ചു.
ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് തി​രു​വ​മ്പാ​ടി പ്ര​സി​ഡ​ന്‍റ് ടോ​മി ത​റ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജി​മ്മി ജോ​ർ​ജ്ജ്, കെ.​സി. ജോ​ൺ, കെ.​ഐ. റ​ഹ്മ​ത്തു​ള്ള, തോ​മ​സ് മാ​ത്യു, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ക്ടോ​ബ​ർ ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ തി​രു​വ​മ്പാ​ടി ല​യ​ൺ​സ് ഹാ​ളി​ൽ 11 വ​യ​സ് മു​ത​ൽ 13 വ​യ​സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ര​ച​ന -ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9447622123