ഓ​ണ​ച​ന്ത വി​ല്‍​പ്പ​ന​യി​ല്‍ പു​തു​പ്പാ​ടി കു​ടും​ബ​ശ്രീ സി​ഡി​എ​സ് ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​ത്
Wednesday, September 21, 2022 11:58 PM IST
താ​മ​ര​ശേ​രി: ഈ ​വ​ര്‍​ഷ​ത്തി​ലെ ഓ​ണ​ച​ന്ത വി​ല്‍​പ​ന​യി​ല്‍ കൂ​ടു​ത​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി പു​തു​പ്പാ​ടി കു​ടും​ബ​ശ്രീ സി​ഡി​എ​സ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​താ​യി. 11,89762 രൂ​പ​യു​ടെ റി​ക്കോ​ര്‍​ഡ് വി​ല്‍​പ​ന​യാ​ണ് നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ ന​ട​ന്ന ഓ​ണ​ച​ന്ത​യി​ല്‍ ന​ട​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ച്ച ച​ന്ത ആ​റി​ന് സ​മാ​പി​ച്ചു. നാ​ല് ദി​വ​സം നീ​ണ്ടു നി​ന്ന ച​ന്ത​യി​ല്‍ 127 സം​രം​ഭ​ക​ര്‍ പ​ങ്കെ​ടു​ത്തു. 200 ല്‍​പ​രം വി​വി​ധ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചു. 298 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ല്‍ നി​ന്നും 200 രൂ​പ വീ​തം സ​മ്മാ​ന കൂ​പ്പ​ണ്‍ വ​ഴി സ​മാ​ഹ​രി​ച്ച തു​ക​യു​പ​യോ​ഗി​ച്ചും കു​ടും​ബ​ശ്രീ മി​ഷ​ന്‍ അ​നു​വ​ദി​ച്ച തു​ക​യു​മാ​ണ് ച​ന്ത​യു​ടെ ന​ട​ത്തി​പ്പി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഈ​ങ്ങാ​പ്പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍
സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ 2,000 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ലു​ള്ള ഗ്രൗ​ണ്ട് ഫ്ലോ​റി​ലാ​ണ് ച​ന്ത ന​ട​ത്തി​യ​ത്. 4272 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ 100 രൂ​പ​യു​ടെ പ​ര്‍​ച്ചേ​സ് കൂ​പ്പ​ണ്‍ എ​ന്ന സം​വി​ധാ​നം വ​ഴി​യാ​ണ് അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ളു​ടെ പൂ​ര്‍​ണ പ​ങ്കാ​ളി​ത്ത​വും അ​ത് വ​ഴി മി​ക​ച്ച വി​ല്‍​പ​ന​യും ന​ട​ത്താ​നാ​യ​ത്. നാ​ല് ദി​വ​സം ഈ​ങ്ങാ​പ്പു​ഴ​യി​ലെ വ്യാ​പാ​ര​മേ​ഖ​ല​യെ ഉ​ണ​ര്‍​ത്താ​നും ച​ന്ത​കൊ​ണ്ട് സാ​ധി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. സി​ഡി​എ​സ് അം​ഗ​ങ്ങ​ളു​ടെ പൂ​ര്‍​ണ​പ​ങ്കാ​ളി​ത്തം ച​ന്ത വി​ജ​യി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക ഘ​ട​ക​മാ​യി.