പോ​ളി​ടെ​ക്നി​ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Wednesday, September 21, 2022 11:57 PM IST
മു​ക്കം: ഏ​ഴു​വ​ർ​ഷം മു​ൻ​പ് മു​ക്കം ന​ഗ​ര​സ​ഭ​യ്ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പോ​ളി​ടെ​ക്നി​ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.
മു​ക്കം ചേ​ന്ദ​മം​ഗ​ലൂ​ർ റോ​ഡി​ലെ മു​ത്താ​പ്പു​മ്മ​ലി​ലു​ള്ള വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള നി​ർ​ദി​ഷ്ട സ്ഥ​ലം സ്പെ​ഷ​ൽ ഓ​ഫീ​സ​ർ സി. ​ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​വു​മെ​ന്നും എ​ഐ​സി​ടി​ഇ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള ഏ​റ്റ​വും പു​തി​യ കോ​ഴ്സു​ക​ളാ​ണ് തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. കെ.​പി. ചാ​ന്ദ്നി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഇ. ​സ​ത്യ​നാ​രാ​യ​ണ​ൻ, എ. ​അ​ബ്ദു​ൽ ഗ​ഫു​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ നി​കു​ഞ്ജം വി​ശ്വ​നാ​ഥ​ൻ, ഫാ​ത്തി​മ കൊ​ട​പ്പ​ന, സി. ​പ്ര​ഗി​ൽ എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.