വി​ദ്യാ​ർ​ഥി​ക​ളു​ടെ പൈ​തൃ​ക ന​ട​ത്തം സംഘടിപ്പിച്ചു
Wednesday, September 21, 2022 11:57 PM IST
കോ​ഴി​ക്കോ​ട് : പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് വാ​യി​ച്ചു പ​ഠി​ച്ച അ​റി​വി​നെ​ക്കാ​ൾ മ​ഹ​ത്ത​ര​മാ​ണ് ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ നേ​രി​ട്ട​നു​ഭ​വി​ക്കു​ന്ന​തെ​ന്ന തി​ര​ച്ച​റി​വോ​ടെ​യാ​യി​രു​ന്നു അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന ക​ള​രി​യാ​യ 'ആ​സ്പ​യ​ർ' വി​ദ്യാ​ർ​ഥി​ക​ളു​ടെ പൈ​തൃ​ക ന​ട​ത്തം.
റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് സൈ​ബ​ർ സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൈ​തൃ​ക​ത്തെ തി​രി​ച്ച​റി​യു​മ്പോ​ൾ വ്യ​ക്തി​ത്വ​ത്തി​ന് മാ​റ്റ് കൂ​ടു​മെ​ന്ന് മേ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗൈ​ഡ് ഡോ. ​അ​ജ്മ​ൽ മു​ഈ​ൻ നേ​തൃ​ത്വം ന​ൽ​കി. കി​ഡ്സ​ൺ കോ​ർ​ണ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി ക്ല​ബ്ബ് കാ​ലി​ക്ക​ട്ട് സൈ​ബ​ർ സി​റ്റി പ്ര​സി​ഡ​ന്‍റ് ജ​ലീ​ൽ എ​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഠാ​യി​ത്തെ​രു​വി​ലൂ​ടെ ന​ട​ന്ന് തു​ട​ങ്ങി​യ യാ​ത്ര പാ​ഴ്സി ക്ഷേ​ത്രം, ഹ​നു​മാ​ൻ കോ​വി​ൽ , ജൈ​ന ക്ഷേ​ത്രം, മു​ച്ചു​ന്തി പ​ള്ളി,ഷി​യാ മ​സ്ജി​ദ്, ജി​ഫ്രി ഹൗ​സ്, ഗു​ജ​റാ​ത്തി സ്ട്രീ​റ്റ് എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു.