അ​മേ​രി​ക്ക​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ള്‍ മു​ണ്ട​ക്ക​ര എ​യു​പി സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Tuesday, September 20, 2022 11:52 PM IST
ബാ​ലു​ശേ​രി: അ​മേ​രി​ക്ക​യി​ലെ ലോ​ക​പ്ര​ശ​സ്ത​മാ​യ മി​ഷി​ഗാ​ന്‍ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ര്‍​മാ​ര്‍ മു​ണ്ട​ക്ക​ര എ​യു​പി സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. സ്‌​കൂ​ളി​ന്‍റെ 80-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ള്‍ സം​ബ​ന്ധി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഇ​വ​ര്‍ പ​ങ്കെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു.

മി​ഷി​ഗാ​ന്‍ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്രൊ​വോ​സ്റ്റും ഫി​സി​ക്‌​സ് പ്ര​ഫ​സ​റും ശാ​സ്ത്ര​ജ്ഞ​നു​മാ​യ വി​ല്‍.​എ​ച്ച്.​കാ​ന്‍​ഡ്ര​ല്‍ , ഫി​സി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി​യും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നു​മാ​യ പ്ര​ഫ​സ​ര്‍ ര​വീ​ന്ദ്ര പാ​ണ്ഡെ, കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി ഫി​സി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി​യും എ​ന്‍​ഐ​ടി​യു​ടെ വി​ദേ​ശ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണും മു​ണ്ട​ക്ക​ര എ.​യു.​പി. സ്‌​കൂ​ള്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യു​മാ​യ ഡോ. ​എം. കെ.​ര​വി​വ​ര്‍​മ്മ,എ​ന്‍​ഐ​ടി ഫി​സി​ക്‌​സ് പ്ര​ഫ​സ​ര്‍ ഡോ. ​മ​നീ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​യി സം​ഘം സം​വ​ദി​ച്ചു. ശാ​സ്ത്ര​കാ​ര​ന്മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ശാ​സ്ത്രാ​ഭി​രു​ചി വ​ള​ര്‍​ത്തു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യ​ക​മാ​യ​താ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​സ​ന്തോ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദേ​ശ ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം വി​ദ്യാ​ല​യ​ത്തി​ല്‍ എ​ത്തി​യ​ത് നാ​ട്ടു​കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കൗ​തു​ക​മാ​യി.