ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ ക​രി​ദി​ന​മാ​ച​രി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍
Thursday, August 18, 2022 12:07 AM IST
കൂ​രാ​ച്ചു​ണ്ട്: ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പ​ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ട്ടു​ന്ന ഇ​ര​ട്ട​ത്താ​പ്പ് ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൂ​രാ​ച്ചു​ണ്ട്, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​ഭ​വ​നു​ക​ളു​ടെ മു​മ്പി​ൽ കേ​ര​ള ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക​ത സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ക​ർ​ഷ​ക ദി​നം ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചു.
നൂ​റ് ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ വാ​യ മൂ​ടി​യ പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ പ്ര​തീ​കാ​ത്മ​ക വ​നം സൃ​ഷ്ടി​ച്ചും പ്ര​തി​ഷേ​ധി​ച്ചു. കൂ​രാ​ച്ചു​ണ്ട് കൃ​ഷി​ഭ​വ​ന് മു​മ്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക നേ​താ​വ് ജോ​യി ക​ണ്ണ​ൻ​ചി​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​അ​ഡ്വ.​സു​മി​ൻ എ​സ്.​നെ​ടു​ങ്ങാ​ട​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജോ​സ് ചെ​റു​വ​ള്ളി​ൽ, സ​ണ്ണി പാ​ര​ഡൈ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
തോ​മ​സു​കു​ട്ടി ചെ​മ്മാ​ച്ചേ​ൽ, ഷാ​ജ​ൻ അ​റ​യ്ക്ക​ൽ, ജോ​സ് വ​ട്ടു​കു​ളം സ​ണ്ണി എ​മ്പ്ര​യി​ൽ, വി.​ടി.​തോ​മ​സ്, മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ​റ​ഫ് കോ​വു​മ്മ​ൽ, ഇ​സ്മാ​യി​ൽ ത​ട്ടും​പു​റ​ത്ത്, മു​ഹ​മ്മ​ദ് കാ​ല​ടി​വ​ള​പ്പി​ൽ, ജെ​യിം​സ് കു​റ​യ്ക്ക​ൽ,ദാ​സ് കാ​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ച​ക്കി​ട്ട​പാ​റ കൃ​ഷി​ഭ​വ​ന് മു​മ്പി​ൽ ന​ട​ന്ന പ​രി​പാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ.​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ബാ​ബു കൂ​നം​ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി ക​ണ്ണ​ൻ​ചി​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​അ​ഡ്വ.​സു​മി​ൻ എ​സ് നെ​ടു​ങ്ങാ​ട​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

താ​മ​ര​ശേരി: കെ​കെ​എ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ശേ​രി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്ത റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. വി​വി​ധ​ങ്ങ​ളാ​യ നി​ല​പാ​ടു​ക​ളാ​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് ക​ർ​ഷ​ക​രെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി നി​ശ​ബ്ദ​മാ​യി കു​ടി​യി​റ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലെ​ന്ന് താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ക​ൺ​വീ​ന​റും കെ​കെ​എ​എ​സ്എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ ഡോ. ​ചാ​ക്കോ കാ​ളാം​പ​റ​മ്പി​ൽ, ജി​ല്ലാ ക​ൺ​വീ​ന​ർ ബോ​ണി ജേ​ക്ക​ബ് ആ​ന​ത്താ​നം, താ​മ​ര​ശേ​രി ഫൊ​റോ​ന വി​കാ​രി ഫാ​ദ. മാ​ത്യു പു​ളി​മൂ​ട്ടി​ൽ, മ​നു​ഷ്യാ​വ​കാ​ശ സ​മി​തി സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ ചാ​ത്ത​ൻ​ചി​റ, നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി, തി​രു​വ​മ്പാ​ടി ഫൊ​റാ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ പ​റ​മ്പി​ൽ, താ​മ​ര​ശ്ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സെ​ക്ര​ട്ട​റി റെ​ജി ജോ​സ​ഫ്, മേ​ഖ​ലാ ക​ൺ​വീ​ന​ർ​മാ​രാ​യ ടെ​ന്നി​സ​ൺ ചാ​ത്തം​ക​ണ്ടം, സി​നോ​യ് അ​ട​യ്ക്കാ​പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
100 ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി ഇ​ൻ​ഫാം രൂ​പ​താ പ്ര​സി​ഡ​ന്‍റും കെ​കെ​എ​എ​സ്എ​സ് ജോ​യി​ൻ ക​ൺ​വീ​ന​റു​മാ​യ പി.​പി. അ​ഗ​സ്റ്റി​ൻ പു​ളി​ക്ക ക​ണ്ട​ത്തി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ തോ​മ​സ് തോ​മ​സ്, ബെ​ന്നി ലൂ​ക്കോ​സ്,ബ്രോ​ണി​ന​മ്പ്യാ​പ​റ​മ്പി​ൽ, സ​ണ്ണി തൈ​പ​റ​മ്പി​ൽ, രാ​ജു തു​രു​ത്തി​പ​ള്ളി, എ​ൻ.​ഡീ​കു​ഞ്ഞാ​ലി​ക്കു​ട്ടി, സി​സി​ലി ചീ​രാo​കു​ഴി​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

കോ​ട​ഞ്ചേ​രി: ബ​ഫ​ർ​സോ​ൺ ,ഇ​എ​സ്എ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്തു​ന്ന ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി കോ​ട​ഞ്ചേ​രി മേ​ഖ​ല യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു .ചാ​ക്കോ കാ​ളാം​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു ഫാ. ​കു​ര്യാ​ക്കോ​സ് ഐ​കു​ള​മ്പി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ചു.
ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.​ഇ കെ ​വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ട​ര​ഞ്ഞി: ക​ർ​ഷ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു കോ​യി​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

തി​രു​വ​മ്പാ​ടി : ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു. പ​രി​പാ​ടി കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ഭാ​ഗ​ത്തി​ലെ ഒ​ന്പ​ത് മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു.​എ​ബ്ര​ഹാം മ​ണ്ണു​കു​ശു​മ്പി​ൽ , സെ​ബാ​സ്റ്റ്യ​ൻ ക​രി​മ്പ​ന​ക്ക​ൽ , മേ​ഴ്സി സോ​ണി ത​റ​പ്പേ​ൽ , വാ​സു തേ​റു പ​റ​മ്പ​ത്ത് , ബാ​ല​ൻ അ​റ്റ​ത്ത്,സെ​ബി​ൻ ലി​ബി​നോ ഓ​ലി​ക്ക​ൽ , സി​ജോ ക​ണ്ട​ത്തി​ൻ തൊ​ടി​ക​യി​ൽ , ജി​ഷാ​ൻ വ​ട്ട​ത്തു​ണ്ട​ത്തി​ൽ, എ​മേ​ഴ്സ​ൺ ക​ല്ലോ​ലി​ക്ക​ൽ, വി​ശ്വ​നാ​ഥ​ൻ ചീ​ര​ക്കോ​ള എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
കി​ഫ പ്ര​തി​ഷേ​ധി​ച്ചു
കൂ​രാ​ച്ചു​ണ്ട്: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​യ്ക്ക് എ​ന്ന കൃ​ഷി വ​കു​പ്പ്‌ പ​ദ്ധ​തി​യു​ടെ ഭാ​ഗ്യ ചി​ന്ന​മാ​യ ചി​ല്ലു അ​ണ്ണാ​ന് കൗ​പീ​നം അ​യ​ച്ചു​കൊ​ണ്ട് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും കി​ഫ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ കൃ​ഷി മ​ന്ത്രി​ക്ക് കൗ​പീ​നം അ​യ​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു.

മു​ക്കം: ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​ദി​നാ​ഘോ​ഷം ലി​ന്‍റൊ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി ബാ​ബു അ​ധ്യ​ക്ഷ​നാ​യി.