ക്വാ​റി​ക​ള്‍​ക്കെ​തി​രേ വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു: ചെ​റു​കി​ട ക്വാ​റി അ​സോ​സി​യേ​ഷ​ന്‍
Wednesday, August 17, 2022 12:24 AM IST
കോ​ഴി​ക്കോ​ട്: ഗൂ​ഗി​ള്‍ സ​ര്‍​വേ​യെ​ന്ന പേ​രി​ല്‍ സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​റി​ക​ള്‍​ക്കെ​തി​രേ വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ചെ​റു​കി​ട ക​രി​ങ്ക​ല്‍ ക്വാ​റി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
ചെ​റു​കി​ട ക്വാ​റി​ക​ള്‍​ക്ക് എ​തി​രാ​യ ഈ ​പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കെ​എ​ഫ്ആ​ര്‍​ഐ​യി​ലെ സ​യ​ന്‍റി​സ്റ്റ് ടി.​വി സ​ജീ​വാ​ണ്. സ​ജീ​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചെ​റു​കി​ട ക്വാ​റി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. 5,882 അ​ന​ധി​കൃ​ത ക്വാ​റി​ക​ള്‍ സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന സ​ജീ​വ് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. സ​ജീ​വി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ചെ​റു​കി​ട ക്വാ​റി അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ ബാ​ബു​വും പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് പു​ത്ത​ന്‍​പു​ര​യി​ലും ട്ര​ഷ​റ​ര്‍ ബാ​വ താ​മ​ര​ശ്ശേ​രി​യും പ​റ​ഞ്ഞു.​ടി.​കെ അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഹാ​ജി, പി.​സി അ​ബ്ദു​ല്‍​ക​രീം, ഹ​രി​കു​മാ​ര്‍, മു​ഹ​മ്മ​ദ​ലി, വീ​രാ​ന്‍​കു​ട്ടി മ​ല​പ്പു​റം എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.