ഉ​ല്ലാ​സ​ക​ര​മാ​ക്കാം ഗ​ണി​ത പ​ഠ​നം
Sunday, August 7, 2022 12:28 AM IST
കു​റ്റ്യാ​ടി: പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ‌​ഥി​ക​ളി​ൽ ഗ​ണി​താ​ശ​യ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ക, ഗ​ണി​ത​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന "ഉ​ല്ലാ​സ ഗ​ണി​തം ഗ​ണി​ത വി​ജ​യം' പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി​ക​ൾ​ക്ക് കു​ന്നു​മ്മ​ൽ ബി​ആ​ർ​സി​യി​ൽ തു​ട​ക്ക​മാ​യി.

കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ക​ക്ക​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​കെ. സു​നി​ൽ കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രൈ​ന​ർ​മാ​രാ​യ കെ.​പി. ബി​ജു സി.​എ​ൻ. സ​നൂ​പ്‌, അ​ന​ഘ, അ​ശ്വ​തി, ഗോ​പി​ക, ആ​ഷാ കൃ​ഷ്ണ​മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.