ടാ​റ്റ സ്റ്റാ​ര്‍​ബ​ക്‌​സി​ന്‍റെ മൂ​ന്നാ​മ​ത്തെ സ്‌​റ്റോ​ര്‍ കോ​ഴി​ക്കോ​ട്
Monday, July 4, 2022 1:02 AM IST
കോ​ഴി​ക്കോ​ട്: ടാ​റ്റ സ്റ്റാ​ര്‍​ബ​ക്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ആ​ദ്യ സ്‌​റ്റോ​ര്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തി​നും കൊ​ച്ചി​ക്കും ശേ​ഷം കേ​ര​ള​ത്തി​ലെ സ്റ്റാ​ര്‍​ബ​ക്‌​സി​ന്‍റെ മൂ​ന്നാ​മ​ത്തേ​യും, ഇ​ന്ത്യ​യി​ലെ 275മ​ത്തെ​യും സ്‌​റ്റോ​റാ​ണി​ത്.
ഹൈ​ലൈ​റ്റ് മാ​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ സ്‌​റ്റോ​ര്‍ കോ​ഴി​ക്കോ​ട്ടെ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രും വ​നി​ത​ക​ളും ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച ക​ലാ​സൃ​ഷ്ടി​ക​ളാ​ല്‍ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. മോ​ച്ച കു​ക്കി ക്രം​ബി​ള്‍, ഫ്രോ​സ​ണ്‍ ഹ​ണി റൂ​ബി ഗ്രേ​പ് ഫ്രൂ​ട്ട് ബ്ലാ​ക്ക് ടീ, ​ഹ​ണി റൂ​ബി ഗ്രേ​പ് ഫ്രൂ​ട്ട് കോ​ള്‍​ഡ് ബ്രൂ ​തു​ട​ങ്ങി​യ മ​ണ്‍​സൂ​ണ്‍ ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​സ്വ​ദി​ക്കാം. കോ​ഫി ഓ​ഫ​റു​ക​ള്‍​ക്ക് പു​റ​മെ, മ​ള്‍​ട്ടി​ഗ്രെ​യി​ന്‍ ക്രോ​യി​സ​ന്‍റി​ലു​ള്ള എ​ഗ്ഗ് വൈ​റ്റ് ആ​ന്‍​ഡ് ചി​ക്ക​ന്‍, ഡ​ച്ച് ട്ര​ഫി​ള്‍ ഗേ​റ്റൗ, റെ​ഡ് വെ​ല്‍​വെ​റ്റ് ആ​ന്‍​ഡ് ഓ​റ​ഞ്ച് കേ​ക്ക്, ചി​ല്ലി ചീ​സ് ടോ​സ്റ്റ്, ബേ​സി​ല്‍ ത​ക്കാ​ളി ആ​ന്‍​ഡ് മൊ​സ​റെ​ല്ല ചീ​സ് സാ​ന്‍​ഡ്‌​വി​ച്ച്, ബ​ട്ട​ര്‍ ക്രോ​യി​സ​ന്‍റ്, ബ​ട്ട​ര്‍ ക്രോ​യി​സ​ന്‍റ് തു​ട​ങ്ങി​യ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ഒ​രു നി​ര​യും, ക​ക്കോ​രി ക​ബാ​ബ് റാ​പ്പ് തു​ട​ങ്ങി​യ​വ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി പു​തി​യ സ്‌​റ്റോ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൗ​ജ​ന്യ വൈ​ഫൈ​യും സ്‌​റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്.