പ​ശു​ക്ക​ട​വി​ല്‍ മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ര്‍ ; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Sunday, July 3, 2022 12:18 AM IST
നാ​ദാ​പു​രം: തൊ​ട്ടി​ല്‍​പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ശു​ക്ക​ട​വി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ​പേ​രി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ഇ​ന്ന​ലെ രാ​വി​ല​യാ​ണ് സം​ഭ​വം.

പ​ശു​ക്ക​ട​വ് ടൗ​ണി​ലെ ക​ട​യി​ലെ ചു​മ​രു​ക​ളി​ലാ​ണ് സി​പി​ഐ (മാ​വോ​യി​സ്റ്റ് ) ബാ​ണാ​സു​ര ഏ​രി​യാ ക​മ്മ​റ്റി​യു​ടെ പേ​രി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.​പ​ശു​ക്ക​ട​വ് സ്വ​ദേ​ശി സ​ണ്ണി​യു​ടെ ചാ​യ​ക്ക​ട​യി​ലും പ​രി​സ​ര​ത്തു​മാ​ണ്പ​ത്തോ​ളം പോ​സ്റ്റ​റു​ക​ള്‍ ക​ണ്ട​ത്. ബ​ഫ​ര്‍​സോ​ണി​നെ​തി​രെ​യാ​ണ് പോ​സ്റ്റ​റു​ക​ള്‍.​ബ​ഫ​ര്‍ സോ​ണ്‍ ചെ​റു​ക്കു​ക,ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ട് ത​ള്ളി​ക്ക​ള​യു​ക, പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ്

പോ​സ്റ്റ​റു​ക​ളി​ല്‍ എ​ഴു​തി​യി​ട്ടു​ള്ള​ത്. വ​യ​നാ​ട്ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ണാ​സു​ര ദ​ള​ത്തി​ല്‍​പെ​ട്ട​യാ​ളും പോ​ലീ​സും​കോ​ട​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​പെ​ട്ട​യാ​ളു​മാ​യ സോ​മ​നും സം​ഘ​വു​മാ​ണോ​പോ​സ്റ്റ​റു​ക​ള്‍​ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ​ശു ക്ക​ട​വി​ല്‍ സാ​യു​ധ ധാ​രി​ക​ളാ​യ മാ​വോ​വാ​ദി​ക​ള്‍ എ​ത്തു​ക​യും ര​ണ്ട് വീ​ടു​ക​ളി​ല്‍ നി​ന്ന് അ​രി​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും​ശേ​ഖ​രി​ക്കു​ക​യും​സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍​പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.​തൊ​ട്ടി​ല്‍ പാ​ലം​പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.