ഓ​വു ചാ​ലു​ക​ളി​ലെ മ​ലി​ന ജ​ലം; ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി ആ​രോ​ഗ്യ വ​കു​പ്പ്
Thursday, May 26, 2022 1:06 AM IST
കു​റ്റ്യാ​ടി: മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി പു​തു​ക്കി നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ചി​ട്ട തൊ​ട്ടി​ൽ​പ്പാ​ലം ടൗ​ണി​ലെ ഓ​വ്ചാ​ലി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ൽ. ഇ​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വെ​ള്ളം കെ​ട്ടി​കി​ട​ന്ന് കൊ​തു​ക് പെ​രു​കു​കുന്ന സ്ഥിതിയിലാണ്.
കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ ബാ​ബു സ​ബാ​സ്റ്റ്യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ്, ജെ​എ​ച്ച്ഐ മാ​രാ​യ സ​ലാം, സു​ബി​ഷ, പ്രേ​മ​ജ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും കൊ​തു​ക് നാ​ശി​നി ത​ളി​ക്കു​ക​യും ചെ​യ്തു. ചി​ല​യി​ട​ങ്ങ​ളി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മ​ലി​ന​ജ​ല​വും കെ​ട്ടി​കി​ട​ക്കു​ന്നു​ണ്ട്.​നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക്കാ​യി കൊ​ണ്ടു​വ​ന്ന ബാ​ര​ലി​ൽ ഉ​ൾ​പെ​ടെ ജ​ലം കെ​ട്ടി​കി​ട​ന്ന് കൊ​തു​ക് വ​ള​രു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​യി.
നി​ല​വി​ൽ കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്തി​ൽ നാ​ല് പേ​ർ​ക്ക് ഡ​ങ്കി​പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ടൗ​ണി​ലെ ഓ​ട​ക​ളി​ൽ ജ​ലം കെ​ട്ടി​കി​ട​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഏ​റെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ വെ​ള്ള കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി റോ​ഡ് വി​ഭാ​ഗം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ ബാ​ബു സ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.