പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​; ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Monday, January 24, 2022 12:33 AM IST
കൊ​ണ്ടോ​ട്ടി:​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ ബം​ഗാ​ൾ സ്വ​ദേ​ശി​യെ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റ് പോ​ലീ​സ് ചെ​യ്തു. ബം​ഗാ​ൾ സ്വ​ദേ​ശി ന​സ​റു​ദീ​ൻ ല​സ്ക്ക​ർ(33)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗാ​ളി​ൽ നി​ന്നു യു​വാ​വി​നൊ​പ്പ​മെ​ത്തി​യ പ​തി​നാ​റു​കാ​രി വാ​ഴ​ക്കാ​ട് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ചൈ​ൽ​ഡ് ലൈ​നും വാ​ഴ​ക്കാ​ട് പോ​ലീ​സും ചേ​ർ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ര​ക്ഷി​താ​ക്ക​ൾ ബം​ഗാ​ൾ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​യിരുന്നു അ​ന്വേ​ഷ​ണം.

ഭാ​ര്യ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നെ തു​ട​ർ​ന്നു മൂ​ന്നു വ​യ​സു​ള്ള മ​ക​ളു​മാ​യി ബം​ഗാ​ളി​ലേ​ക്കു മ​ട​ങ്ങി​പ്പോ​യ ന​സ​റു​ദീ​ൻ ല​സ്ക്ക​ർ പ​തി​നാ​റു​കാ​രി​യു​മാ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ പി.​ഷാ​ജേ​ഷ് ഭാ​സ്ക​ർ മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ ശേ​ഷം ഒ​രു മാ​സം ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യും മൂ​ന്നു​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി.

വാ​ഴ​ക്കാ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഫ​ൽ, എ​എ​സ്ഐ കൃ​ഷ്ണ​ദാ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റാ​ഷി​ദ്, അ​രു​ണ്‍, ഫ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.