ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, January 21, 2022 12:46 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 766ല്‍ ​താ​മ​ര​ശേ​രി റെ​സ്റ്റ് ഹൗ​സി​ന് സ​മീ​പം ക​ലു​ങ്കി​ന്‍റെ​യും ഓ​വു​ചാ​ലി​ന്‍റെ​യും നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ 22 മു​ത​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തു വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ താ​മ​ര​ശേ​രി ചു​ങ്കം ജം​ഗ്ഷ​നി​ല്‍ നി​ന്ന് മു​ക്കം റോ​ഡി​ലൂ​ടെ തി​രി​ഞ്ഞ് വ​യ​നാ​ട് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ കു​മ്മ​ങ്ങോ​ട്ടു​താ​ഴം- പ​ണ്ടാ​ര​പ്പ​റ​മ്പ്- പ​ന്തീ​ര്‍​പാ​ടം റോ​ഡി​ല്‍ നാ​ളെ മു​ത​ല്‍ 28 വ​രെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ മ​ച്ച​ക്കു​ളം- പു​ല്ലാ​ളൂ​ര്‍- പൊ​യി​ല്‍​ത്താ​ഴം- പ​ണ്ടാ​ര​പ​റ​മ്പ് വ​ഴി പോ​ക​ണം.

കോ​ഴി​ക്കോ​ട് അം​ശ​ക്ക​ച്ചേ​രി - ചെ​റു​കു​ളം റോ​ഡി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നാ​ല്‍ 24 മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ച​താ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ല്‍ വ​ഴി ചെ​റു​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​ക്കോ​ടി ചെ​ല​പ്രം വ​ഴി​യോ ചേ​ള​ന്നൂ​ര്‍ ചെ​ല​പ്രം വ​ഴി​യോ പോ​ക​ണം.