പ​രീ​ക്ഷ, ഫ​ല​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ സ​മ​യ​ത്തി​ന് ന​ട​ത്താ​നെ​ന്ന് പ​രീ​ക്ഷാ സ്ഥി​ര​സ​മി​തി
Friday, January 21, 2022 12:44 AM IST
കോ​ഴി​ക്കോ​ട്: ബി​രു​ദ​പ​രീ​ക്ഷ​ക​ള്‍ യ​ഥാ​സ​മ​യം ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ക്കാ​നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന-​തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കാ​തി​രി​ക്കാ​നു​മാ​ണ് ഓ​ണ്‍​ലൈ​ന്‍ ചോ​ദ്യ​ക്ക​ട​ലാ​സ് വി​ത​ര​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റ് പ​രീ​ക്ഷാ സ്ഥി​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഡോ. ​ജി. റി​ജു​ലാ​ല്‍ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​നി​ല്‍ ചോ​ദ്യ​ക്ക​ട​ലാ​സ് വി​ത​ര​ണം പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കു​മെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ഭ​ദ്ര​മാ​ക്കാ​നാ​ണ് കാ​ലോ​ചി​ത തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ചോ​ദ്യ​ക്ക​ട​ലാ​സ് അ​ച്ച​ടി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും പ്ര​യാ​സ​മു​ണ്ടെ​ന്ന് കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള അ​ച്ച​ടി​ശാ​ല​ക​ള്‍ വി​വ​രം ന​ല്‍​കി​യി​രു​ന്നു. ഒ​രു പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ക്ക​ട​ലാ​സ് അ​ച്ച​ടി​ക്കാ​ന്‍ ഒ​ന്ന​ര​മാ​സ​ത്തോ​ളം ആ​വ​ശ്യ​മാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യ​തി​നാ​ല്‍. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പാ​ര്‍​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞി​ടു​ന്ന​തും പ്ര​യാ​സ​മാ​കും.

കോ​വി​ഡ് വ്യാ​പ​ന​സ​മ​യ​ത്ത് അ​ഞ്ചു ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് ചോ​ദ്യ​ക്ക​ട​ലാ​സു​ക​ള്‍ പാ​യ്ക്ക് ചെ​യ്ത് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്.

കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ള്ള​തി​നാ​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ മു​മ്പ് ചോ​ദ്യ​ക്ക​ട​ലാ​സ് ന​ല്‍​കും.
കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പേ ത​ന്നെ കോ​ള​ജു​ക​ളി​ല്‍ ഹൈ​സ്പീ​ഡ് പ്രി​ന്‍റ​റു​ക​ള്‍ വാ​ങ്ങാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എം.​ജി, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നേ​ര​ത്തേ ത​ന്നെ ഓ​ണ്‍​ലൈ​ന്‍ ചോ​ദ്യ​ക്ക​ട​ലാ​സ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡോ. ​റി​ജു​ലാ​ല്‍ പ​റ​ഞ്ഞു.