പൊടിമൂടി പറന്ന് കൂന്പാറ -ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ്
Wednesday, January 19, 2022 12:31 AM IST
തി​രു​വ​മ്പാ​ടി: ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കൂ​മ്പാ​റ- ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ടി​പ്പ​റു​ക​ൾ ആ​ന​ക്ക​ല്ലും​മ്പാ​റ ക്വാ​റി​യി​ൽ നി​ന്നും പീ​ടി​ക​പ്പാ​റ ക്വാറി​യി​ൽ നി​ന്നും ക​രി​ങ്ക​ല്ല് ക​യ​റ്റി വ​രു​ന്ന​തും ക​ക്കാ​ടം​പൊ​യി​ൽ ടൂ​റി​സ്റ്റ്, റി​സോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​തി​നാ​ലു​ള്ള പൊ​ടി​ശ​ല്യം മൂ​ലം ത​ദ്ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് റോ​ഡ് ന​ന​ക്കു​മാ​യി​രു​ന്ന ക്വാ​റി ഉ​ട​മ​ക​ൾ പ​രി​സ​ര​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​പ്പോ​ൾ ന​ന​ക്കാ​ൻ​ ത​യാ​റാ​കു​ന്നി​ല്ല.

ക്വാ​റി ഉ​ട​മ​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​ത്തി​നെ​തി​രേ ​സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കൂ​മ്പാ​റ​യി​ൽ ചേ​ർ​ന്ന ലോ​ക് താ​ന്ത്രി​ക് ജ​ന​തദ​ൾ വാ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു.

സി​ജോ പാ​റ​മ്പു​ഴ, ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, വി​ത്സ​ൻ പു​ല്ലു​വേ​ലി​ൽ, ജോ​ളി പൈ​ക്കാ​ട്ട്, ടോ​മി കു​രീ​ക്കാ​ട്ടി​ൽ, ജോ​ർ​ജ് കൊ​ച്ചു​പു​ര, ജോ​യി പു​തി​യപ​റ​മ്പി​ൽ സ​ണ്ണി തൈ​പ്പ​റ​മ്പി​ൽ, ബി​ജു മം​ഗ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.