നാ​ക് സ​ന്ദ​ർ​ശ​ന മു​ന്നൊ​രു​ക്കം: വി​സിയുടെ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു
Tuesday, December 7, 2021 12:24 AM IST
തേ​ഞ്ഞി​പ്പ​ലം: നാ​ക് സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വീ​സ് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബ​ഹി​ഷ്ക​രി​ച്ചു.
സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ഭ​വ​ൻ ജീ​വ​ന​ക്കാ​ര​നെ അ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ലും പ​രീ​ക്ഷ ഭ​വ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​ലും സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ലെ മു​ര​ളീ​ധ​ര​ന്‍റെ ഗ്രേ​ഡ് പ്ര​മോ​ഷ​നി​ൽ വി​സി ന​ൽ​കി​യ ഉ​റ​പ്പു​പാ​ലി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​തെ​ന്ന് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ കെ.​എ​ഫ് മ​നോ​ജ് പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നും ഇ​ക്കാ​ര്യ​ങ്ങ​ൾ നാ​ക് സം​ഘ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യാ​ണ് വി​സി ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ച​ത്.