വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ തെ​രു​വു​നാ​യ ചത്തു
Monday, December 6, 2021 12:41 AM IST
മു​ക്കം: മു​ക്കം ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് പ്രാ​ണ വേ​ദ​ന​യാ​ൽ പു​ള​യു​ക​യാ​യി​രു​ന്ന ഗ​ർ​ഭി​ണി​യാ​യ തെ​രു​വ്നാ​യ​യെ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ ശേ​ഷം പ​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ൾ മു​ക്കം ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് പി​ന്നി​ൽ നി​ന്ന് പ​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട​ത്. ഉ​ട​നെ ചെ​ന്നു നോ​ക്കി​യെ​ങ്കി​ലും കാ​ര​ണം പി​ടി​കി​ട്ടി​യി​ല്ല.
ശ​നി​യാ​ഴ്ച രാ​വി​ലെ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ര​ച്ചി​ൽ കേ​ട്ട​പ്പോ​ഴാ​ണ് പ​ട്ടി​യ്ക്ക് സ​മീ​പം ര​ണ്ട് പ​ട്ടി​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട​ത്. വ്യാ​പാ​രി​യാ​യ അ​രു​ൺ​ലാ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു​വി​നെ​യും സു​ഹൃ​ത്തും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ക്കം പ്ര​ഭാ​ക​ര​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ട​നെ മു​ക്കം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​കൃ​ഷ്ണ സൂ​ര​ജി​നെ വി​വ​ര​മ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലാ​ണെ​ന്നും ഉ​ട​നെ എ​ത്താ​മെ​ന്നും ഡോ​ക്ട​ർ മ​റു​പ​ടി ന​ൽ​കി. ഇ​തി​നി​ടെ അ​രു​ൺ ലാ​ലും പ്ര​ഭാ​ക​ര​നും ഗ്ലൂ​ക്കോ​സും വെ​ള്ള​വും ന​ൽ​കി പ​ട്ടി​യെ തി​രി​കെ ജീ​വി​ത​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. ഇ​തി​നി​ടെ പ​ട്ടി മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​മാ​യി ഡോ​ക്ട​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും പ​ട്ടി ച​ത്തി​രു​ന്നു.
ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​യു​ടെ ജ​ഡം മ​റ​വ് ചെ​യ്തു. മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളെ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​ക്ക് കൈ​മാ​റി. മു​ക്കം മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ഞ്ഞു​ങ്ങ​ളെ ആ​വ​ശ്യ​ക്കാ​രെ​ത്തി​യാ​ൽ ദ​ത്ത് ന​ൽ​കു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.