വാ​യ​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Monday, December 6, 2021 12:41 AM IST
കു​റ്റ്യാ​ടി: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കു​റ്റ്യാ​ടി മേ​ഖ​ല​ത​ല വാ​യ​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു​പി ത​ല​ത്തി​ൽ ധ​ന്വി​ൻ അ​വ​താ​ർ (കൈ​ര​ളി ഗ്ര​ന്ഥാ​ല​യം ത​ളി​ക്ക​ര), രോ​ഹി​ക് അ​ർ​മാ​ൻ (കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യം ഗ്ര​ന്ഥാ​ല​യം), ദേ​വി​ക ഗി​രീ​ഷ് (അ​ന​ശ്വ​ര ഗ്ര​ന്ഥാ​ല​യം ച​ങ്ങ​രം​കു​ളം), ജൂ​ണി​യ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ൽ വി. ​ന​ന്ദി​ത (കൈ​ര​ളി ഗ്ര​ന്ഥാ​ല​യം ത​ളീ​ക്ക​ര), ആ​ർ. അ​ശ്വ​തി (വേ​ദി​ക വാ​യ​ന​ശാ​ല ന​രി​ക്കൂ​ട്ടും ചാ​ൽ), അ​നു​ശ്രീ പ്ര​തീ​ഷ് (ത​പ​സ്യ ഗ്ര​ന്ഥാ​ല​യം ന​ടു​പ്പൊ​യി​ൽ), സീ​നി​യ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ൽ പി. ​റി​നി​ല (എ​കെ​ജി ഗ്ര​ന്ഥാ​ല​യം കോ​വു​ക്കു​ന്ന്), പ്രി​യ​ജ കു​മാ​രി (കൈ​ര​ളി ഗ്ര​ന്ഥാ​ല​യം ത​ളീ​ക്ക​ര), ടി. ​സൗ​മി​നി (ഭ​ഗ​ത് സിം​ഗ് ഗ്ര​ന്ഥാ​ല​യം നീ​ട്ടൂ​ർ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം എ.​സി. അ​ബ്ദു​ൾ മ​ജീ​ദ് നി​ർ​വ​ഹി​ച്ചു. മേ​ഖ​ല സ​മി​തി ചെ​യ​ർ​മാ​ൻ വ​ൽ​സ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. ദാ​മോ​ദ​ര​ൻ, ഇ.​എം. ദി​നേ​ശ​ൻ, ക​ണ്ണ​ൻ, സി​നീ​ഷ് നി​ട്ടൂ​ർ, ബി​ജു വ​ള​യ​ന്നൂ​ർ, പ്രേ​മ​ൻ, രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.