സ്ഥ​ല​മി​ല്ലാ​ത്തതി​നാ​ൽ വീ​ട്ടു​മു​റ്റ​ത്ത് മൃതദേഹം സം​സ്ക​രി​ച്ചു
Friday, December 3, 2021 12:38 AM IST
കൂ​രാ​ച്ചു​ണ്ട്: സം​സ്കാ​രം ന​ട​ത്താ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടു​മു​റ്റ​ത്ത് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡ് ഒ​ടി​ക്കു​ഴി​യി​ലെ ആ​റ​ങ്ങാ​ട്ട്കൊ​ല്ലി രാ​ഘ​വ​ൻ - ജാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​നും അ​വി​വാ​ഹി​ത​നു​മാ​യ ര​ജീ​ഷി​ന്‍റെ മ​ര​ണാ​ന​ന്ത​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യാ​ണ് സ്ഥ​ല​പ​രി​മി​തി മൂ​ലം വീ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. തു​ട​ർ​ന്ന് അ​ഞ്ച് സെ​ന്‍റ് പു​ര​യി​ട​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് സം​സ്കാ​രം ന​ട​ത്തി.
വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടാ​ൽ സ്ഥ​ല​പ​രി​മി​തി മൂ​ലം മൃ​ത​സം​സ്കാ​ര​ത്തി​നാ​യി നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം.