ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍
Tuesday, November 30, 2021 12:30 AM IST
കോ​ഴി​ക്കോ​ട്: സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​ങ്ങ​ള്‍, സ്ത്രീ​ധ​ന​പീ​ഡ​നം എ​ന്നി​വ സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് തു​ട​ച്ചു നീ​ക്കു​ന്ന​തി​നു​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലെ ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ് ഡി​സം​ബ​ര്‍ 10 വ​രെ ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ല്‍​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു.
ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​ങ്ങ​ള്‍, സ്ത്രീ​ധ​നം എ​ന്നി​വ​യ്ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശം ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ര്‍​വീസ് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, ഡോ​ക്ട​ര്‍​മാ​ര്‍, മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യം.​വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഐ​സി​ഡി​എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ശി​ല്‍​പ​ശാ​ല റ​വ​ന്യൂ റി​ക്ക​വ​റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.