അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണം
Tuesday, November 30, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​ള്ള അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും ഹോ​ർ​ഡിം​ഗു​ക​ളും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളും ഹോ​ർ​ഡിം​ഗു​ക​ളും കൊ​ടി​മ​ര​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് എ​ടു​ത്തു മാ​റ്റേ​ണ്ട​താ​ണെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.
വീ​ഴ്ച​വ​രു​ത്തു​ന്ന​പ​ക്ഷം എ​ടു​ത്തു മാ​റ്റി ആ​യ​തി​നു​ള്ള ചെ​ല​വും പി​ഴ​യും ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും അ​റി​യി​ച്ചു.